Wednesday, August 10, 2011

നമ്മുടെ ഗ്രാമം

പാലക്കാട്‌ ജില്ലയിലെ മണ്ണാര്‍ക്കാട്‌ താലൂക്കില്‍ കോട്ടോപ്പാടം ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന കച്ചേരിപ്പറമ്പ്‌ ഗ്രാമം. നീലമലകളും കൊച്ചരുവികളും മലരണിക്കാടും മനോഹര ഗ്രാമത്തിനു നിറച്ചാര്‍ത്തേകുമ്പോള്‍ കളകളാരവം മുഴക്കുന്ന രാപ്പാടികളും മധുരഗാനമാലപിക്കുന്ന കോകിലങ്ങളും നൃത്തച്ചുവടുവെക്കുന്ന കേകികളും കണ്ണിനും കാതിനും കുളിരേകുന്ന ഗ്രാമക്കാഴ്‌ചകള്‍ തന്നെ. പീലി വിടര്‍ത്തിയാടുന്ന കേരവൃക്ഷങ്ങളും പച്ചപുതച്ചു കിടക്കുന്ന വയലേലകളും സമൃദ്ധിയുടെ അടയാളപ്പെടുത്തലുകളായി പുഞ്ചിരിതൂകുന്നു. കൊയ്‌ത്തുകാലത്തെ പണിയാളരുടെ പാടിപ്പതിഞ്ഞ നാടന്‍പാട്ടുകള്‍ ഇന്നും അപൂര്‍വമെങ്കിലും ഇവിടെ നിന്നുയരുന്ന ഗൃഹാതുരത്വമുണര്‍ത്തുന്ന ശീലുകള്‍...
പ്രഭാതത്തില്‍ പള്ളിയില്‍ നിന്നുയരുന്ന സുബ്‌ഹ്‌ ബാങ്കിന്റെ ധ്വനിയും അമ്പലത്തിലെ കൗസല്യാ സുപ്രചാ എന്ന മന്ത്രധ്വനിയും ഗ്രാമത്തെ ഉണര്‍ത്തുകയായി. കാലികളെ മേയ്‌ക്കാന്‍ കാട്ടിലേക്കു തിരിക്കുന്ന ഇടയന്മാരും കൃഷിയായുങ്ങളുമായി വയലിലേക്കടുക്കുന്ന കര്‍ഷകരും വിറകുപെറുക്കാന്‍ വനത്തിലേക്കണയുന്ന സ്‌ത്രീജനങ്ങളും ഇന്നും ഇവിടെയില്ലാതില്ല.

നട്ടുച്ച നേരത്ത്‌ വിറകുകെട്ടിന്റെ വലിയൊരു തലച്ചുമടുമായി വരിവരിയായി വരുന്ന നാരീമണികളെ ഇപ്പോഴും ഇവിടെ കാണാം. ദാഹമകറ്റാന്‍ ചുമടിറക്കി അരുവി പകരുന്ന തെളിനീരു നുകരുന്ന അവര്‍ വീണ്ടും അരയന്നച്ചുവടുവെച്ചതി ശീഘ്രം വീട്ടിലേക്ക്‌...
മാനം കറുത്തുതുടങ്ങും മുമ്പേ കൂടണയുന്ന പക്ഷിമൃഗാദികളും വീടണയുന്ന മാനവരും തങ്ങളുടെ ഒരു ദിവസം പൂര്‍ത്തിയാക്കാനുള്ള തയ്യാറെടുപ്പിലായിരിക്കും. സന്ധ്യമയങ്ങിയാല്‍ പിന്നെ വിളക്കുകാലുകളില്‍ പ്രകാശം മിന്നിത്തുടങ്ങുകയായി. മുസ്‌ലിംവീടുകളില്‍ നിന്നും പതിഞ്ഞുകേട്ടിരുന്ന ഖുര്‍ആന്റെ ഊരടികള്‍ക്കും ഹൈന്ദവ ഭവനങ്ങളില്‍ നിന്നുയരുന്ന സന്ധ്യാദീപ പ്രാര്‍ഥനകക്കുമൊക്കെ " വംശനാശം" സംഭവിച്ചുകൊണ്ടിരിക്കുന്നുവെങ്കിലും വളരെ വിരളമായി ഗ്രാമത്തിലിപ്പോഴും അവയുണ്ടെന്നുതന്നെ പറയാം.

നാനാജാതി മതസ്ഥരും തോളോടുതോളുരുമ്മി സന്തോഷ സന്താപങ്ങള്‍ പങ്കുവെച്ച്‌ സ്‌നേഹവും സൗഹാര്‍ദവും ജീവിതമുദ്രയാക്കി സഹകരണമനോഭാവത്തോടെ കഴിഞ്ഞുകൂടുന്നു ഗ്രാമത്തില്‍. വല്ലപ്പോഴും വരുന്ന തെരഞ്ഞെടുപ്പു വേളകളില്‍ മാത്രം സൗന്ദര്യപ്പിണക്കം കാട്ടുന്ന വ്യത്യസ്‌ത നിറങ്ങളിലുള്ള കൊടിക്കീഴിലുള്ളവര്‍ അധികം വൈകാതെ കൈകോര്‍ത്ത്‌ ഗ്രാമത്തിനും ഗ്രാമീണര്‍ക്കും വേണ്ടി സേവനത്‌പരരാവുന്നു. അതുതന്നെയാണീ ഗ്രാമത്തിന്റെ വിജയരഹസ്യവും.
സാങ്കേതികവിദ്യകളുടെ അതിപ്രസരവും പ്രവാസീപണവും ഗ്രാമത്തിലും യഥേഷ്ടം മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കിലും പഴമക്ക്‌ പ്രാധാന്യം കല്‍പിക്കുന്നവരാണിവിടെ കൂടുതലും. രാത്രിയുടെ കരിമ്പടം ഗ്രാമത്തിനുമീതെ പുതപ്പായിമാറി. ഇനി ഒരു വിശ്രമം.... ഗ്രീമീണരുടെ നെഞ്ചിടിപ്പുകള്‍ ക്ലോക്കിലെ സെക്കന്റ്‌ സൂചിയേറ്റെടുത്താല്‍ പിന്നെ ചിവീടുകള്‍ക്കും പാടവരമ്പിലും കുളക്കരയിലും മറ്റുമുള്ള പോക്രോം തവളകള്‍ക്കും ശബ്ദവീചികള്‍ പുറപ്പെടുവിക്കാനുള്ള സമയമായി.

5 comments:

Salim Puliyakkode said...

ഞാനെന്താണ്‌ പറയേണ്ടത്‌.....? ഇന്റെര്‍നെടിലൂടെയും ഫയ്സ്ബൂക്, ഗൂഗിള്‍, ട്വിറ്റെര്‍, യാഹൂ മുതലായ സോഷ്യല്‍ നെറ്റ് വാര്‍കുകളിലൂടെയും ഒരിക്കലും നമ്മുടെ മനോഹരമായ കൊച്ചു ഗ്രാമത്തെ കാണാന്‍ കഴിയുമെന്ന് നാം ആരും കരുതിയിരുന്നില്ല. എന്നാല്‍, നമ്മുടെ സഹോദരനും സര്‍വോപരി പണ്ഡിതന്‍, കലാകാരന്‍, സാമൂഹിക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്ന ബഹുമുഖ പ്രതിഭ കൂടിയായ ജനാബ് റിയാസലി അത് യാഥാര്ത്യമാക്കിയിരിക്കുന്നു. അദ്ദേഹത്തിന് ഇനിയും നമ്മുടെ നാടിനും നാട്ടുകാര്‍ക്കും വേണ്ടി പലതും ചെയ്യാന്‍ കഴിയട്ടെ എന്ന് പ്രാര്‍ത്തിക്കുന്നതോടൊപ്പം എന്റെ ഹൃദയം നിറഞ്ഞ നന്ദിയും അറിയിക്കുന്നു.

origin tv said...
This comment has been removed by the author.
Basil.E said...

Nadinteyum naatarudeyum ormakalumayi engakale arabikadalinnikkare.. jeevitham thalli neekunna njangalkk , ethilum valiya oru santhwnam kittanilla..nammude blogiloode, attupokuna banthangale kooticherkkan aavate ennn ashamsikkunnu.... ethinte aniyara pravarthakarkk ella vidha aashamsakalum nerunnu...
Basil.E

Jamsheer Thaliyil said...

Chathurakkattakal katha parayunnu.

Jamsheer Thaliyil said...

Chathurakkattakal katha parayunnu.